കോഴിക്കോട്: പ്രമുഖ കാര്‍ഡിയോളജിസ്റ്റും നടക്കാവ് സ്വദേശിയുമായ ഡോ.പി.കെ അശോകന് നീതി ഉറപ്പു വരുത്തണമെന്നും ഡോക്ടറെ മര്‍ദിച്ച മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അല്‍ഫോണ്‍സ മാത്യു നടക്കാവ് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട ആഭ്യന്തരവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം സുരക്ഷ മാത്രമാണ് നോക്കുന്നതെന്നും ഡോക്ടര്‍ പി.കെ അശോകനെ പോലിസുകാര്‍ നോക്കി നില്‍ക്കെ മര്‍ദിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാതെ രണ്ടുപ്രതികള്‍ സ്വയം കീഴടങ്ങുന്നതു വരെ കാത്തിരിക്കുകയായിരുന്നുവെന്നും ഡോക്ടറുടെ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമുണ്ടായിട്ടും പ്രതികാരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.വി ബാബുരാജ്, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ്പുളിക്കല്‍, യു.ഡി.എഫ് കണ്‍വീനര്‍ പേഴ്‌സി ആന്റണി , അഡ്വ.വിനോദ് വെള്ളയില്‍, എ.കെ ശ്രീജിത്ത് , ഇ. എം വിപിന്‍, പി.ടി ആനന്ദന്‍ , കെ.നാരായണന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു. അബ്ദുള്‍ റഹ്‌മാന്‍, നഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മിനി , ബോബി, അബ്ദുള്‍ ഷുക്കൂര്‍ പി.ടി, കൃഷ്ണവേണി, ബിന്ദുമതി, കെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു.