സെന്റ് സേവിയേഴ്‌സ് കോളേജില്‍ വനിതാ ക്ലിനിക്ക് ‘പെണ്മക്കൊരിടം’ ആരംഭിച്ചു
കോഴിക്കോട്: കലാലയങ്ങളില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിന് അത് ഉപകരിക്കുമെന്ന് മേയര്‍ ബീന ഫിലിപ് പറഞ്ഞു. സെന്റ് സേവിയേഴ്‌സ് കോളേജില്‍ വനിത വികസന സെല്ലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ ക്ലിനിക്ക് ‘പെണ്മക്കൊരിടം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രയാസങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നമുക്കുള്ള നേട്ടങ്ങളെക്കുറിച്ചും ഓര്‍ത്താല്‍ ആശ്വാസം കണ്ടെത്താമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ സി.രേഖ മുഖ്യാതിഥിയായി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, ഡോ. മേരി ജോസഫ്, സീന ഭാസ്‌ക്കര്‍ , എ.എം നിഖില എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് ഉപദേശങ്ങള്‍ക്കൊപ്പം ആവശ്യമായ മരുന്നും സൗജന്യമായി നല്‍കുന്ന പദ്ധതി കോളേജ് ഉള്‍പ്പെട്ട വാര്‍ഡിലെ വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താം. ഡോ. മേരി ജോസഫിന്റെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ട് തവണ ക്ലിനിക്ക് പ്രവര്‍ത്തിക്കും.