കവിതയുടെ സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

കവിതയുടെ സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് നേതാവ് കെ. കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്.

നാളെ ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്താന്‍ തീരുമാനിച്ച സമരത്തിനാണ് അനുമതി നിഷേധിച്ചത്. ജന്തര്‍മന്തറിലെ വേദി മാറ്റണമെന്ന് ഡല്‍ഹി പൊലീസ് കവിതയോട് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കവിത വ്യക്തമാക്കി.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി മുമ്പാകെ ഇന്ന് ഹാജരാകാന്‍ കവിതയോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *