കലാകൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കലാകൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തൃശ്ശൂര്‍: കലാകൈരളി കലാസാഹിത്യ സാംസ്‌കാരികവേദിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ജോഫി ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് സിബി കെ.തോമസ്, റഹിം പൂവാട്ടുപറമ്പ്, ഡോ.പി.സജീവ്കുമാര്‍, കെ.വി ഷാജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷകന്‍ ശ്രീമന്‍ നാരായണന്‍, നടന്‍ ഇബ്രാഹിംകുട്ടി, ബേപ്പൂര്‍ മുരളീധര പണിക്കര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോക്ടര്‍ ജി.പ്രസാദ്കുമാര്‍, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍, ശോഭ വത്സന്‍, ഹാരിസ് രാജ്, ലൂക്കോസ്, തച്ചിലോട്ട് നാരായണന്‍, ജയരാജ് പണിക്കര്‍, സാജു എരുമേലി, ഇന്ദു ശ്രീകുമാര്‍, പെരുവയല്‍ സേവാസമിതി ഫൗണ്ടേഷന്‍ ഗിരീഷ് പെരുവയല്‍ എന്നിവര്‍ക്ക് ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *