ഇന്ത്യ പഴയ ഇന്ത്യയല്ല ; പാക്, ചൈനാ ബന്ധങ്ങളില്‍ ആശങ്കയെന്ന് യു.എസ്

ഇന്ത്യ പഴയ ഇന്ത്യയല്ല ; പാക്, ചൈനാ ബന്ധങ്ങളില്‍ ആശങ്കയെന്ന് യു.എസ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ സംഘര്‍ഷ സാധ്യത വിലയിരുത്തി യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. പഴയതിനേക്കാള്‍ കൂടുതലായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ കീഴിലുള്ള ഇന്ത്യ-പാക് പ്രകോപനങ്ങള്‍ക്കെതിരേ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ പാക് ബന്ധത്തില്‍ നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാകിസ്ഥാന്‍ തീവ്രവാദത്തെ ദീര്‍ഘനാളായി പിന്തുണയ്ക്കുന്ന ചരിത്രമുള്ള രാജ്യമാണെന്നും ഇന്ത്യ മുമ്പത്തേതിനേക്കാള്‍ മറുപടി നല്‍കുന്ന രാജ്യമായി മാറുകയും ചെയ്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യം ഒരു സംഘര്‍ഷത്തിലേയ്ക്ക് നയിക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇനിയും ശാന്തമായ സ്ഥിതി കൈവന്നിട്ടില്ല.  2020 ലെ ഗല്‍വാന്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് യു.എസ് കോണ്‍ഗ്രസിനു മുമ്പില്‍ സമര്‍പ്പിച്ച ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *