അമിത വേഗതയിലെത്തിയ ഥാര്‍ ഇടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു;  നിരവധിപേര്‍ക്ക് പരിക്ക്

അമിത വേഗതയിലെത്തിയ ഥാര്‍ ഇടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു;  നിരവധിപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മലൈ മന്ദിര്‍ പ്രദേശത്ത് അമിതവേഗതയിലെത്തിയ ഥാര്‍ കാര്‍ പാതയോരത്തേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീര്‍, മുന്ന എന്നിവരാണ് മരിച്ചത്. ചികിത്സക്കിടെയാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഥാറിന്റെ ഡ്രൈവര്‍ അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. ഥാര്‍ മറ്റു വാഹനങ്ങളിലും ഇടിച്ചു കയറി.

പരിക്കേറ്റവര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ട്രോമ സെന്ററില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍കെ പുരത്തെ വസന്ത് വിഹാറിലെ ശിവ ക്യാമ്പ്, ഏകതാ വിഹാര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഥാര്‍ കാറിന് മുറമെ രണ്ട് കാറുകള്‍ക്കും പാതയോരത്തെ വില്‍പന ശാലകള്‍ക്കും കേടുപാടുകള്‍ പറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *