അന്താരാഷ്ട്ര വനിതാ ദിനം; ‘സ്‌നേഹത്തണല്‍’ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനം; ‘സ്‌നേഹത്തണല്‍’ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്-വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ദേവഗിരി ആശാ കിരണ്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥിക്കായി ‘സ്‌നേഹത്തണല്‍’ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളും വനിതാ വേദി പ്രവര്‍ത്തകരും ഒത്തുചേര്‍ന്നുള്ള കലാപരിപാടികള്‍ ഏറെ ഹൃദ്യാനുഭവമായി മാറി. സ്‌കൂളിന് മ്യൂസിക് സിസ്റ്റം വനിതാ വേദി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ഡയരക്ടര്‍ ഫാദര്‍.ജോണി മാത്യൂസിനെ ഏല്‍പ്പിച്ചു.

പരിപാടി കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജോ. സെക്രട്ടറി കെ.കെ ലീന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വനിതാ വേദി ചെയര്‍പേഴ്സണ്‍ അനിത.സി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.കെ സജിത് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ രാജേഷ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാഖ്, ട്രഷറര്‍ വിനോദ്.ടി, വനിതാ വേദി കണ്‍വീനര്‍ സറീന ബി.വി എന്നിവര്‍ സംസാരിച്ചു. ഫാദര്‍.ജോണി മാത്യൂസ് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മിനി നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് സരോജ ദേവി, മനോരമ, റസീന. പി.എസ്, ലത ബി.കെ, റഹീമ റിയാസ്, ഡെയ്‌സി, മല്ലിക, ജയന്‍.സി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *