അന്താരാഷ്ട്ര വനിതാ ദിനം; ബി.ജെ.പിയുടെ മുതിര്‍ന്ന വനിതാ നേതാവിനെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനം; ബി.ജെ.പിയുടെ മുതിര്‍ന്ന വനിതാ നേതാവിനെ ആദരിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ കേരളത്തിലെ തലമുതിര്‍ന്ന വനിതാ നേതാവ് അഹല്യ ശങ്കറിനെ മഹിള മോര്‍ച്ച വെള്ളയില്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു പൊന്നാടയണിയിച്ച് ആദരിച്ചു. മഹിള മോര്‍ച്ച വെള്ളയില്‍ ഏരിയ പ്രസിഡന്റ് വര്‍ഷ അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ലതിക ചെറോട്ട് , മണ്ഡലം സെക്രട്ടറി പി.കെ മാലിനി, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , ബി.ജെ.പി. വെള്ളയില്‍ ഏരിയ പ്രസിഡന്റ് എന്‍.പി സിദ്ധാര്‍ത്ഥന്‍, ജനറല്‍ സെക്രട്ടറി എന്‍.പി ജയകുമാര്‍ , സെക്രട്ടറി ടി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *