‘സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനെതിരേയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും’

‘സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനെതിരേയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും’

കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. എസ്.എഫ്.ഐയുടെ കൊടികളുമായി, മുദ്രാവാക്യം വിളിച്ച് കോളേജിലെ വിദ്യാര്‍ഥികള്‍ അല്ലാത്ത നൂറോളം പേര്‍ അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന്റെ ബര്‍സാറും അസിസ്റ്റന്റ് മാനേജറുമായ ഫാ. വിന്‍സന്റ് നടുവിലെ പറമ്പിലിനെ രണ്ടുമണിക്കൂറോളം ഓഫീസ് മുറിയില്‍ തടഞ്ഞുവച്ചു.

കോളേജ് അധികൃതര്‍ പോലിസില്‍ പരാതിപ്പെട്ടിട്ടും പോലിസ് സ്ഥലത്തെത്തി നിഷ്‌ക്രിയരായി നില്‍ക്കുകയാണ് ഉണ്ടായത്. കോളേജിനെതിരേയുള്ള ഏത് നീക്കത്തേയും ലത്തീന്‍ സമുദായം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെ.എ.എല്‍.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, അതിരൂപത പ്രസിഡണ്ട് സി ജെ പോള്‍, കെ സി വൈ എം അതിരൂപത പ്രസിഡണ്ട് ആഷ്‌ലിന്‍ പോള്‍, കെ.എല്‍.സി.ഡബ്ല്യു.എ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.എല്‍.സി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കണ്‍, പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി മേരിക്കുട്ടി ജെയിംസ്, കെ.എല്‍.എം പ്രസിഡന്റ് ബിജു പുത്തന്‍പുരയ്ക്കല്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി ജോര്‍ജ് നാനാട്ട്, ഫ്രാന്‍സിസ്‌ക്കന്‍ അല്മായ സഭ പ്രസിഡന്റ് അലക്‌സ് ആട്ടുളില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *