മാഹി: ഭാരത സര്‍ക്കാരിന്റെ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫര്‍മസ്യൂട്ടിക്കല്‍സ് പ്രഖ്യാപിച്ച പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രയ്ക്കുള്ള ടോപ്പ് പെര്‍ഫോമര്‍ അവാര്‍ഡ് മാഹി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഔഷധി കേന്ദ്രം കരസ്ഥമാക്കി. തമിഴ്‌നാട് ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രമണ്യന്‍ അവാര്‍ഡ് വിതരണം ചെയ്തു. മാഹി സഹകരണ ഹോസ്പ്പിറ്റല്‍ സൊസൈറ്റി പ്രസിഡന്റ് പായറ്റ അരവിന്ദനും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.പി സുരേന്ദ്രനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.