കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി പ്രത്യക്ഷ -പരോക്ഷ നികുതിയിലെ ഭേദഗതിയും അവ സംരംഭകര്‍ക്കിടയിലുണ്ടാക്കിയ പ്രതിഫലനവും സംബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എ മോനി മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് പ്രസിഡന്റ് എം എ മെഹബൂബ് അധ്യക്ഷത വഹിച്ചു. മലബാര്‍ ചേംബര്‍ ട്രഷറര്‍ സി.എ.ടി ഗോപകുമാര്‍ ,വൈസ് പ്രസിഡന്റുമാരായ നിത്യാനന്ദ് കാമത്ത്, എം.പി.എം മുബഷീര്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.എ.ടി എന്‍.സുജിത്ത് കുമാര്‍ സ്വാഗതവും സി.എം.എ സെക്രട്ടറി സി.എ രജനി ഉമേഷ് നന്ദിയും പറഞ്ഞു.