കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാല ആശുപത്രിയില്‍; കുഴപ്പങ്ങളൊന്നുമില്ല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: എന്‍.എം ബാദുഷ

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാല ആശുപത്രിയില്‍; കുഴപ്പങ്ങളൊന്നുമില്ല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: എന്‍.എം ബാദുഷ

കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആണ് നടന്‍ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി.ആര്‍.ഒ അറിയിച്ചു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

നടന്‍ ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചുവെന്ന് നിര്‍മ്മാതാവ് എന്‍.എം ബാദുഷ. ഉണ്ണി മുകുന്ദന്‍, വിഷ്ണു മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം ബാലയെ സന്ദര്‍ശിച്ചത്. നിലവില്‍ നടന് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്. ‘ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക’, ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *