കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 17ന് ഗോവ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന എന്‍.ആര്‍ഐ ഗ്ലോബല്‍ മീറ്റിന്റെ ലോഗോ പ്രകാശനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി ഭാരവാഹികളായ കോയട്ടി മാളിയേക്കല്‍, രാജേഷ് എസ്.എം എന്നിവര്‍ സംസാരിച്ചു. എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റ് 17ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര-ഗോവ മന്ത്രിമാര്‍, എന്‍.ആര്‍.ഐ സംഘടനാ ഭാരവാഹികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ‘വിദേശ ഇന്ത്യക്കാര്‍ക്ക് ക്രിയാത്മക നിര്‍ദേശങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് ഗോവ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ഹരിലാല്‍ ബി.മേനോന്‍ സംസാരിക്കും.