ദുബായ്: അബുദാബിയിലെ അറിയപ്പെടുന്ന സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതാവും, അബുദാബിയില്‍ ഫീനിക്‌സ് എന്നാ സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം.ജി സുശീലന്‍ ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. യു.എ.ഇയിലെ കോണ്‍ഗ്രസ് നേതാവും ഒ.ഐ.സി.സി സ്ഥാപക പ്രസിഡന്റുമായ എം.ജി പുഷ്പാകരന്റെ ഇളയ സഹോദരനാണ്. മരണനന്തര ചടങ്ങുകള്‍ നാളെ കോട്ടയതത് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടത്തും. സുശീലന്റെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. പ്രവാസ ലോകത്ത് ഏറ്റവും നല്ല നിലയില്‍ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിത്വമാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.