ലണ്ടന്‍ : ഈജിപ്തില്‍ ഉത്ഭവിച്ച തീവ്രവാദ സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള രഹസ്യ സമൂഹമാണ് ആര്.എസ്.എസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറിയെന്നും അതിനു കാരണം ആര്.എസ്.എസ് എന്ന് പേരുള്ള സംഘടനയാണെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്താന്‍ ജനാധിപത്യത്തെ ഉപയോഗിക്കുക,അതിനു ശേഷം ജനാധിപത്യമത്സരം അട്ടിമറിക്കുക എന്നതാണ് ഇവരുടെ ആശയമെന്നും രാഹുല്‍ പറഞ്ഞു.
മൗലികവാദവും ഫാസിസവും ഉയര്‍ത്തിപ്പിടിക്കുന്ന ആര്.എസ്.എസ് ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കൈയടക്കിയെന്നും എല്ലാക്കാലവും അധികാരത്തിലിരിക്കുമെന്നാണ് ബി.ജെ.പി യുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന നടത്തിയ പരിപാടിയിലാണ് രാഹുല്‍ ബി.ജെ.പിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.