ഗാസിയാബാദ് : വീടിനുസമീപം വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും അടുത്തിടപഴകുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ കോളജ് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായ യുവാവ് മരണമടഞ്ഞു. ഉത്തര്‍പ്രദേശിലെ സാഹിബാബാദ് സ്വദേശിയും ജിംനാസ്റ്റിക് പരിശീലകനുമായ വിരാട് മിശ്രയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്തുവെച്ച് സ്‌കൂട്ടറിലെത്തിയ ഒരു വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും അടുത്തിടപഴകുന്നത് വിരാട് മിശ്ര ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാര്‍ഥിയായ മനീഷ്‌കുമാറും (20)വിരാടും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കൈയാങ്കളിയിലെത്തിയതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്ഥലത്തെത്തി സംഘം ചേര്‍ന്ന് വിരാടിനെ ആക്രമിക്കുകയുമായിരുന്നു. വടികളും കമ്പികളും ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ വിരാടിനെ ആക്രമിച്ചത്.