ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ‘ജനസനകല്‍പ യാത്ര’യില്‍ പങ്കെടുക്കാന്‍ കലബുര്‍ഗിയിലേയ്ക്ക് പോയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായി തടസം നേരിട്ടു. ഹെലിപാഡില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ നിറഞ്ഞതാണ് ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. തുടര്‍ന്ന് മുകളില്‍ വട്ടം ചുറ്റുകയായിരുന്നു.
കലബുര്‍ഗിയിലെ ഹെലിപാഡില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ നിറഞ്ഞത് പൈലറ്റിന് ദൂരക്കാഴ്ച നഷ്ടപ്പെടാന്‍ കാരണമാവുകയായിരുന്നു. മാലിന്യങ്ങളും പ്ലാസ്റ്റിക് ഷീറ്റും കൂടിക്കിടക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിലത്തിറക്കിയാലുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാതെ വട്ടം ചുറ്റിയത്. പിന്നീട് അധികൃതര്‍ ഹെലിപാഡിനടുത്തെ മാലിന്യങ്ങള്‍ വ്യത്തിയാക്കി. ശേഷം ഹെലികോപ്റ്റര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോള്‍ ഹെലികോപ്റ്ററില്‍ പൊടിയും പ്ലാസ്റ്റികും പൊതിയുന്നത് ദ്യശ്യങ്ങളില്‍ വ്യക്തമാണ്.