സ്വര്‍ണമാല മോഷണ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണമാല മോഷണ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂമാഹി: സ്വര്‍ണമാല മോഷണ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ്കസ്റ്റഡിയില്‍ വിട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ കല്ല്യാണി, നിഷ എന്നിവരയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ന്യൂമാഹി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ന്യൂമാഹി പാലത്തിന് സമീപത്തുനിന്ന് ചൊക്ലിയിലേക്ക് പോകുകയായിരുന്ന ഒഞ്ചിയത്തെ ലളിതയുടെ അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലാണ് ന്യൂമാഹി പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ചൊക്ലിയിലെ സഹോദരിയുടെ വിട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന ലളിതയോടൊപ്പം പ്രതികള്‍ ഇരുവരും ഇരുവരും കയറുകയും മാല കവരുകയുമായിരുന്നു. പയ്യന്നൂരില്‍ പിടിയിലായ ഇവര്‍ക്കെതിരേ തലശ്ശേരി പോലിസിലും നിരവധി കവര്‍ച്ച കേസുകളുണ്ട്. തലശ്ശേരി പോലീസില്‍ നിന്നാണ് ന്യൂമാഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ എസ്. അഖിലാണ് കേസ് അന്വേഷിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *