‘വേള്‍ഡ് ഒബിസിറ്റി ഡേ’ ആചരിച്ചു

‘വേള്‍ഡ് ഒബിസിറ്റി ഡേ’ ആചരിച്ചു

കോഴിക്കോട്: ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനും, അമിതവണ്ണത്തെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ‘വേള്‍ഡ് ഒബിസിറ്റി ഡേ’ആചരിച്ചു. ‘മാറുന്ന കാഴ്ചപ്പാടുകള്‍: പൊണ്ണത്തടിയെക്കുറിച്ച് നമുക്ക് സംസാരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ വേള്‍ഡ് ഒബിസിറ്റി ഡേയുടെ പ്രമേയം. പൊണ്ണത്തടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ പ്രമേയം നല്‍കിയിരിക്കുന്നതെന്ന് ആഗോള സംഘടനയായ വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ പ്രസ്താവിച്ചു. ഡയറ്റീഷ്യന്‍മാരുടെ സംഘടനയായ കമ്മ്യൂണിറ്റി നുട്രീഷന്‍ ഫോറം (CNF) കോഴിക്കോട് ചാപ്റ്റര്‍ ‘സെറന്‍ഡപിറ്റി ‘ എന്ന പേരില്‍ ബീച്ചില്‍ പ്രഭാതനടത്തം സംഘടിപ്പിച്ചു. ‘നല്ല ആരോഗ്യത്തിലേക്ക് ഒരു നടത്തം’ എന്ന ഉദ്ദേശത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്ന ഇരുപതോളം ഡയറ്റീഷ്യന്‍മാര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *