മില്‍മയുടെ എത്തനോ വെറ്ററിനറി മരുന്നുകള്‍ രാജ്യത്താകെ ലഭ്യമാക്കണം: മീനേഷ് സി.ഷാ

മില്‍മയുടെ എത്തനോ വെറ്ററിനറി മരുന്നുകള്‍ രാജ്യത്താകെ ലഭ്യമാക്കണം: മീനേഷ് സി.ഷാ

കോഴിക്കോട്: മലബാര്‍ മില്‍മ പുറത്തിറക്കിയ എത്തനോ – വെറ്ററിനറി മരുന്നുകള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും ലഭ്യമാക്കണമെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭരണ സമിതി അംഗവുമായ മീനേഷ് സി.ഷാ. ഈ മേഖലയിലെ മില്‍മയുടെ പ്രവര്‍ത്തനം അമൂല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങൊളത്തെ മലബാര്‍ മില്‍മ ആസ്ഥാന മന്ദിരം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍.സി.ഡി.എഫ്.ഐ) ചെയര്‍മാന്‍ മംഗള്‍ജിത്ത് റായ്, മാനേജിംഗ് ഡയരക്ടര്‍ ശ്രീനിവാസ സജ്ജ, അമൂല്‍ ചെയര്‍മാന്‍ ഷാമില്‍ ഭായ് പട്ടേല്‍, ഹരിയാന ഡെയറി ഡെവലപ്പ്മെന്റ്് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ രണ്‍ധീര്‍ സിംഗ്, കര്‍ണാടക കോ-ഓപ്പറേറ്റീവ് ഓയില്‍ സീഡ് ഗ്രോവേഴ്സ് ഫെഡറേഷന്‍ ഡയരക്ടര്‍ വെങ്കിട്ട റാവു നാദ ഗൗഡ എന്നിവരും മില്‍മ സന്ദര്‍ശിച്ച ദേശീയ സംഘത്തിലുണ്ടായിരുന്നു. വയനാട്ടില്‍ നടന്ന എന്‍.സി.ഡി.എഫ് പാദ വാര്‍ഷിക യോഗത്തിനു ശേഷമാണ് സംഘം മലബാര്‍ മില്‍മ ആസ്ഥാനത്തെത്തിയത്.

മില്‍മ ചെയര്‍മാനും എന്‍.സി.ഡി.എഫ്.ഐ ഭരണ സമിതി അംഗവുമായ കെ.എസ് മണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.സി.ഡി.എഫ്.ഐ മാനേജിംഗ് ഡയരക്ടര്‍ ശ്രീനിവാസ സജ്ജ, മില്‍മ മാനേജിംഗ് ഡയരക്ടര്‍ ആസിഫ് കെ. യൂസഫ്, ക്ഷീര വികസന വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥ്, മലബാര്‍ മില്‍മ മാനേജിംഗ് ഡയരക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ രാജ്യത്തെ ക്ഷീരമേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പായി മില്‍മയുടെ എത്തനോ വെറ്ററിനറി മരുന്നു നിര്‍മാണ പദ്ധതിയെ തെരഞ്ഞെടുത്തിരുന്നു. മലബാര്‍ മില്‍മയുള്‍പ്പെടെ ക്ഷീര സഹകരണ മേഖലയിലെ മൂന്നു സ്ഥാപനങ്ങളെയാണ് സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *