കൊച്ചി: കാലം ചെയ്ത കൊല്ലം രൂപത മുന്‍ മെത്രാന് ബിഷപ്പ് ജോസഫ് ജി.ഫെര്‍ണാണ്ടസ് സാധാരണ വിശ്വാസിയുടെ പിതാവായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. കടലോര, കായലോര വാസികളോടും ഇതര മേഖലയിലുള്ളവരോടും നാനാജാതി മതസ്ഥരോടും സ്നേഹപൂര്‍വ്വമായ പെരുമാറ്റംകൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്ത ആ വലിയ പിതാവ് കേരള കത്തോലിക്കാ സഭയുടെ കാരണവസ്ഥാനത്തുള്ള വന്ദ്യ ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.