ന്യൂഡല്‍ഹി : പിറന്നു വീഴും മുമ്പേതന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗര്‍ഭിണികള്‍ക്കായി ഗര്‍ഭ സംസ്‌കാര്‍ എന്ന പരിശീലന പരിപാടിയുമായി ആര്‍.എസ്.എസിന്റെ വനിതാ ഘടകം.ഗീതാ പാരായണം,രാമായണ പാരായണം എന്നിവയ്‌ക്കൊപ്പം യോഗപരിശീലനവും ഉള്‍പ്പെടുന്ന ഗര്‍ഭ സംസ്‌കാര്‍ ഗൈനക്കോളജിസ്റ്റുകള്‍,ആയുര്‍വേദ ഡോക്ടര്‍മാര്‍,യോഗ ട്രെയിനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം രൂപീകരിച്ചാണ് നടപ്പാക്കുകയെന്ന് ആര്‍.എസ്.എസിന്റെ വനിതാ ഘടകമായ സംവര്‍ധിനി ന്യാസിന്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെ അറിയിച്ചു.
ഗര്‍ഭാവസ്ഥ മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടി കുഞ്ഞിന് രണ്ട് വയസ്സാകുന്നതു വരെ തുടരും.ഗര്‍ഭസ്ഥ ശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കും.ഗീതാശ്ലോകങ്ങള്‍,രാമായണത്തിലെ കാവ്യങ്ങള്‍ എന്നിവയുടെ പാരായണത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും പരിപാടി എന്ന് മാധുരി മറാത്തെ പറഞ്ഞു.പരിപാടിയുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ സംവര്‍ധിനി ന്യാസ് സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ പങ്കെടുത്തു.കുറഞ്ഞത് ആയിരം ഗര്‍ഭിണികളിലേയ്ക്ക് പരിശീലനം എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് പദ്ധതിയിടുന്നത്.