ന്യൂഡല്‍ഹി: നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം.പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തെ പറ്റി എന്‍.സി.എസ് ട്വീറ്റ് ചെയ്തിരുന്നു.ജനുവരിയില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് 4.9 റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായിട്ടുണ്ടായിരുന്നു. അന്ന് 77 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍.സി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമോ മരണമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ ഉത്തരകാശിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അതേസമയം തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലര്‍ച്ചെ 12.45നായിരുന്നു സംഭവം.