കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് സമാപനം
തലശ്ശേരി: ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക്പോയി അവിടെതന്നെ സ്ഥിരതാമസമാക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടി വരികയാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കേരളത്തില്‍ തന്നെ പഠിച്ച് ജോലി ചെയ്യുന്നതിനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌നംഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള ശകതമായ സന്ദേശം പകര്‍ന്ന് നല്‍കാന്‍ ക്യാമ്പസുകള്‍ക്ക് സാധിക്കണം. ആരോഗ്യകരമായ അന്തരീക്ഷമാണ് ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സംസ്ഥാനത്തിനകത്ത് പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാനുള്ള സാഹചര്യവുമൊരുക്കും. ഈ ഒരു വര്‍ക്കിംഗ് കള്‍ച്ചര്‍ വളര്‍ത്തിയെടുക്കാനുള്ള പ്രകിയക്കാണ് സര്‍ക്കര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കെ. സാരംഗ് അധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ പ്രൊഫ എ.സാബു, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍, ഡോ.രാഖി രാഘവന്‍ , ഡോ.കെ.ടി ചന്ദ്രമോഹന്‍, ഡോ.പ്രമോദ് വെള്ളച്ചാല്‍, കെ.പി വൈഷ്ണവ്, ഡോ.കെ.വി മന്‍ജുള സംസാരിച്ചു. സാഹിത്യോത്സവത്തില്‍ 83 പോയിന്റ് നേടിയ ബ്രണ്ണന്‍ കോളേജിനും, 34 പോയിന്റ് നേടി ചിത്രോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാനന്തവാടി ഗവ.കോളേജും, ഓഫ് സ്റ്റേജ് മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ബ്രണ്ണന്‍ കോളേജിനും ട്രോഫികള്‍ ചടങ്ങില്‍ സ്പീക്കര്‍ വിതരണം ചെയ്തു. 107 കോളേജുകളില്‍ നിന്നായി 5,000 ത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്.