കോഴിക്കോട്: കാലിക്കറ്റ് സിറ്റി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ഡി 3233 പ്രസിഡന്റായി കെ.വി സുബ്രഹ്‌മണ്യനേയും വൈസ് പ്രസിഡന്റായി എന്‍.സി മുഹമ്മദ് കോയയേയും സെക്രട്ടറി യായി ടി.രാജീവിനേയും തെരെഞ്ഞെടുത്തു. ആസിഫ് കുന്നത്ത്, കെ.ശ്രീകുമാര്‍, രമേശ് മരുതാട്, കെ.വിനോദ് കുമാര്‍, എന്‍.കെ ലത, എസ്.കെ ഹരിദാസന്‍, വസന്ത.ആര്‍, ശൈജ ഇ.കെ തുടങ്ങിയവരെ ഭരണസമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ജിജി നിയന്ത്രിച്ചു. നിര്‍മാണരംഗത്ത് നൂതന കാല്‍വെപ്പുകളുമായി സംഘം സജീവമായി മുന്നേറുമെന്നും ഈ രംഗത്ത് ക്വാളിറ്റി, മിതമായ നിരക്ക് എന്നിവ ഉറപ്പ് വരുത്തി മാതൃകയാകുമെന്നും പുതിയ ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് കെ.വി സുബ്രഹ്‌മണ്യന്‍ അറിയിച്ചു.