‘കവനരേണുക്കള്‍’ പ്രകാശനം ചെയ്തു

‘കവനരേണുക്കള്‍’ പ്രകാശനം ചെയ്തു

തലശ്ശേരി: ലത ജനാര്‍ദ്ദനന്റെ കവിതാസമാഹാരം ‘കവനരേണുക്കള്‍’ സാഹിത്യകാരന്‍ പ്രൊഫ. കല്‍പറ്റ നാരായണന്‍, ഗ്രന്ഥകാരന്‍ എം.എസ് നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ എം.എസ് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യുവ എഴുത്തുകാരി ട്രീസ അനില്‍ പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തകരായ പ്രൊഫ.ദാസന്‍ പുത്തലത്ത്, രമേശ് കണ്ടോത്ത്, ഇ.ആര്‍ ഉണ്ണി, ഹരിദാസ് മൊകേരി, സുജിത്ത് എഴുത്തുകൂട്ടം, ലത ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. സദ്ഭാവന ബുക്‌സ്-കോഴിക്കോടാണ് പ്രസാദകര്‍. തുടര്‍ന്ന് കവിയരങ്ങില്‍ എം.എസ്. ബാലകൃഷ്ണന്‍, ഇ.ആര്‍.ഉണ്ണി, ലാല്‍ച്ചന്ദ് കണ്ണോത്ത്, കെ.സി നാണു ഉള്ളിയേരി, കവിത ഹരീന്ദ്രന്‍, ട്രീസ അനില്‍, ഋത്വ ജനാര്‍ദ്ദനന്‍ , മാസ്റ്റര്‍ ദേവതീര്‍ത്ഥ് മാലൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ലാല്‍ച്ചന്ദ് കണ്ണോത്ത് സ്വാഗതവും എന്‍.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *