കോഴിക്കോട്: കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം സ്റ്റേക്ക് ഹോള്‍ഡര്‍ കണക്റ്റ് മീറ്റ് നാളെ എന്‍.ഐ.ടി.സിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2032-ഓടെ കേരളത്തെ രാജ്യത്തിന്റെ മെഡ്ടെക് ഹബ്ബാക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി 2022 ജൂണില്‍ ഗവണ്‍മെന്റിന്റെ ഒരു പ്രധാന പദ്ധതിയായി കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യത്തിന് (കെ.എം.ടി.സി) രൂപീകരിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. അക്കാദമിക്, മെഡിക്കല്‍ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രമുഖര്‍ പങ്കാളികളാകും.
ഗവ. മെഡിക്കല്‍ കോളേജ്-കോഴിക്കോട്, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങള്‍, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, എം.വി.ആര്‍ സി.സി.ആര്‍.ഐ, എം.സി.സി തലശ്ശേരി, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, കെ.യു.എച്ച്.എസ്, എയിംസ് കൊച്ചി എന്നിവയാണ് പങ്കെടുക്കുന്ന പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങള്‍. എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയാണ് പങ്കെടുക്കുന്ന പ്രധാന അക്കാദമിക് സ്ഥാപനങ്ങള്‍. സി.എം.ഇ.ടി തൃശൂര്‍, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍, അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, റബ്ബര്‍ ബോര്‍ഡ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി, കേരളം കാര്‍ഷിക സര്‍വകലാശാല, ചേതന ഫാമസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളും കണ്‍സോര്‍ഷ്യത്തില്‍ പങ്കെടുക്കും. ആരോഗ്യ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫസര്‍ ജോസ് മാത്യു ഡോ, എബിന്‍ എഫ്രേം എലവത്തിങ്കല്‍ , പ്രീതി.എം , ബേസില്‍ കുര്യാച്ചന്‍ , മനോജ് കുമാര്‍, സലിം കെ.എന്‍ എന്നിവര്‍ പങ്കെടുത്തു.