മോസ്‌കോ : 2020 ല്‍ റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വികസിപ്പിച്ച ഗവേഷകരിലൊരാളായ ആന്‍ഡ്രീ ബോട്ടികോവിനെ മരിച്ച നിലയില്‍ കണ്ടെത്തി.47-കാരനായ ബോട്ടികോവ് മോസ്‌കോയിലെ ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയിലെ മുതിര്‍ന്ന ഗവേഷകനാണ്.
ബെല്‍റ്റ് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ആന്‍ഡ്രീ ബോട്ടകോവിനെ വീടിനുള്ളില്‍ കണ്ടെത്തിയത്.സംഭവത്തില്‍ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേയ്ക്ക് നയിച്ചതാണെന്ന് പോലീസ് പറഞ്ഞു.