വനിതാ ദിനത്തില്‍ ‘മഴവില്‍ ഗീതങ്ങ’ളുമായി ‘മഴവില്‍ വസന്തം പാട്ടുക്കൂട്ടം’

വനിതാ ദിനത്തില്‍ ‘മഴവില്‍ ഗീതങ്ങ’ളുമായി ‘മഴവില്‍ വസന്തം പാട്ടുക്കൂട്ടം’

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ ഓപ്പണ്‍ സ്റ്റേജില്‍ പഴയ തലമുറയിലെ ഗായികമാരുടെ കൂട്ടായ്മയായ ‘മഴവില്‍ വസന്തം പാട്ടുക്കൂട്ടം’ ഗാന വിരുന്നൊരുക്കുന്നു. പഴയ കാല ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ക്ക് പുറമേ വാണിജയറാമിനുള്ള സ്മരണാഞ്ജലി കൂടിയായിട്ടാണ് മഴവില്‍ ഗീതങ്ങള്‍ എന്ന പരിപാടി നടത്തുന്നത്. മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ഗായികമാരായ സിബല്ല സദാനന്ദന്‍ , സിസിലി അനില്‍, സുശീല ,സുജാത അജിത്, ഷെര്‍ലി, ഇന്ദിരാ ജോയ് , റഹ്‌മത്ത് എന്നിവരാണ് ഗായികമാരായി എത്തുന്നത്. കോഴിക്കോട് പപ്പന്‍ ഓര്‍ക്കസ്ട്രയൊരുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *