ലഹരിക്കെതിരേ ആസാദ് സേനയുമായി എന്‍.എസ്.എസ്

ലഹരിക്കെതിരേ ആസാദ് സേനയുമായി എന്‍.എസ്.എസ്

പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള ജില്ലാ ശില്‍പശാല നടത്തി

കോഴിക്കോട്: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി മുതല്‍ കോളേജ് തലം വരെയുള്ള എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള ആസാദ് സേനയുടെ ശില്‍പശാല നടത്തി. സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ് തലത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന സെല്‍ കേരള സാമൂഹിക നീതി വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചേര്‍ന്ന് രൂപീകരിക്കുന്ന കര്‍മസേനയാണ് ആസാദ് സേന. വിദ്യാര്‍ഥികളുടെ തന്നെ സേനയുണ്ടാക്കി വിദ്യാര്‍ഥികളില്‍ലുള്ള ലഹരി ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളേജില്‍ വച്ച് നടന്ന പരിശീലന പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഇസ്ലാം എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് റീജിയണല്‍ ഡയരക്ടര്‍ ഇ. ശ്രീധര്‍ മുഖ്യാഥിതിയായി. സംസ്ഥാന എന്‍.എസ്.എസ് ഓഫിസര്‍ ഡോ.ആര്‍.എന്‍ അന്‍സര്‍ മുഖ്യപ്രഭാഷണം നടത്തി.

സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജില്ല ഇന്‍ചാര്‍ജ് രംഗരാജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇ.ടി.ഐ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സണ്ണി എന്‍.എം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സോണി ടി.എല്‍, ഇസ്ലാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ഹമീദ്, ജെ.ഡി.ടി പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മാനുവല്‍ ജോര്‍ജ്, എന്‍.എസ്.എസിന്റെ വിവിധ സെല്ലുകളിലെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.ശ്രീജിത്ത്, എം.കെ ഫൈസല്‍, ഡോ. സുരേഷ് വി.എസ്, ബിന്ദു.എ, ഫസീല്‍ അഹമ്മദ്, പി.പി ഭവിന്‍, റീന എബ്രഹാം, ഷഫ്‌നാസ് എന്‍.വി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് എന്‍.എസ്.എസ് ദേശീയ ട്രെയിനര്‍ ബ്രഹ്‌മ നായകം മഹാദേവന്‍ പിള്ള മോഡറേറ്റര്‍ ആയ പാനല്‍ ഡിസ്‌കഷനില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്രന്‍.വി , അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് ഉമേഷ്.എ, കോഴിക്കോട് ഇംഹാന്‍സ് ലക്ചര്‍ ഡോ.ജി.രാകേഷ്, കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. സുബിന്‍ സുരേഷ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആസാദ് സേന ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എ അജാസ് സ്വാഗതവും എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാദിഖ് എ.എം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *