മാഹി: പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നേതൃത്വത്തില്‍ പോലിസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് യോഗ ക്ലാസ് നടത്തി. മാഹി മഞ്ചക്കല്‍ നടപ്പാതയിലാണ് പരിപാടി സംഘടിപ്പിച്ചത്. യോഗാചാര്യന് പ്രേമാനന്ദ് കാനം നേതൃത്വം നല്കി. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ശേഖര്‍ ഉള്‍പ്പെടെ മാഹി സബ് ഡിവിഷനിലെ ലോക്കല്‍ പോലിസ്, ട്രാഫിക് പോലിസ്, ആംഡ് പോലിസ് ഐ.ആര്.ബി, ഹോം ഗാര്‍ഡ്സ് യൂണിറ്റുകളിലെ പോലിസുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുച്ചേരി പോലിസ് സീനിയര്‍ സൂപ്രണ്ട് ദീപിക ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്.