കോഴിക്കോട്: നന്മയും കരുണയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ എഴുത്തുകാര്‍ മുന്നോട്ട് വരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം. പി ഷൈജല്‍ പറഞ്ഞു. കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ മലയാളി സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കവിയരങ്ങും സാഹിത്യ ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തും സാംസ്‌കാരിക പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കപ്പെടുന്ന സമൂഹത്തിന് മാത്രമേ മനുഷ്യത്വമുള്ള ജനതയായി മാറാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ലോക കേരള സഭാംഗം കബീര്‍ സലാല, സാമൂഹ്യ പ്രവര്‍ത്തകന്‍ അജികുമാര്‍ നാരായണന്‍, എഴുത്തുകാരായ ശോഭ വത്സന്‍, സന്ധ്യ മുരളി, യു.ടി പ്രകാശന്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ കാമരാജ് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കബീര്‍ സലാല അധ്യക്ഷത വഹിച്ചു. പി. അനില്‍, ഡോ. കെ. മൊയ്തു, ഹാരിസ് ബാഫക്കി തങ്ങള്‍. പി. എം. മുസമ്മില്‍. കെ. എം. സെബാസ്റ്റ്യന്‍. എ. കെ. സുബൈദ. വി. എം. ആഷിക്ക്. മൊയ്തീന്‍ പൂന്താനം, ഷംസുദീന്‍ മുണ്ടോളി എന്നിവര്‍ സംസാരിച്ചു.