കോഴിക്കോട്: പെരുമണ്ണ തെക്കേപ്പാടം നെല്ലിയോട്ടു ചന്ദ്രന്‍-കല്യാണി വൃദ്ധ ദമ്പതികളുടെ അടച്ചുറപ്പുള്ള സ്വന്തം വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ മണ്‍വീടിന് പകരം റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന്റെ വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിയില്‍ ചാലിയാറിന്റെ തീരത്ത് പുതിയ കോണ്‍ക്രീറ്റ് വീടാണ് പൂഴി തൊഴിലാളിയായിരുന്ന 79 വയസ്സുള്ള ചന്ദ്രനും ഭാര്യക്കും നിര്‍മിച്ചു നല്‍കുന്നത്. രണ്ടു മുറികളും ഡൈനിങ് ഹാളും അടുക്കളയുമുള്ള വീടാണ് നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങ് മലയാള മനോരമ ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ ഡോ.സി.എം അബൂബക്കര്‍ , സെക്രട്ടറി എം. ാജഗോപാല്‍, ട്രഷറര്‍ ജി. സുന്ദര്‍ രാജുലു, കമ്മ്യൂണിറ്റി സര്‍വീസ് ഡയരക്ടര്‍ മണിസാമി , നിയുക്ത ഡിസ്ട്രിക്ട് സെക്രട്ടറി വിജയ് ലുല്ല, പെരുമണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജേഷ് , പി.ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പുത്തൂര്‍മഠം ചന്ദ്രന്‍ , പി.എം.ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.