കോഴിക്കോട്: പാചകവാതക സിലിണ്ടറിന്റെ ഉയര്‍ത്തിയ വില പിന്‍വലിക്കണമെന്നും ജനങ്ങളോടുള്ള വെല്ലുവിളി കേന്ദ്രം അവസാനിപ്പിക്കണമെന്നും ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല പറഞ്ഞു. പാചകവാതക സിലിണ്ടറിന്റെ വില യാതൊരു മാനദണ്ഡവും ഇല്ലാതെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ജനതാദള്‍ എസ് സംഘടിപ്പിച്ച അടുപ്പു കൂട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി നിയന്ത്രണം എടുത്തു കളഞ്ഞതോടെ വിദേശ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാതാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിയുന്ന സ്ഥിതി വിശേഷത്തില്‍ ഗ്യാസ് വിലവര്‍ധനവ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സായാഹ്നത്തില്‍ അസീസ് മണലോടി, പി.ടി ആസാദ്, എന്‍.കെ സജിത്ത്, റഷീദ് മുയിപ്പോത്ത്, പി.പി മുകുന്ദന്‍ , ടി.എന്‍.കെ ശശീന്ദ്രന്‍ , വി.എം. ആഷിഖ് , അഡ്വ. ബെന്നി ജോസഫ് , ടി.എ അസീസ്, വിജന്‍ ചോലക്കര, സി.കെ സുധീര്‍ , ബീരാന്‍ കുട്ടി, ലൈല എന്നിവര്‍ സംസാരിച്ചു. കെ.പി അബൂബക്കര്‍ , കെ.വി സെബാസ്റ്റ്യന്‍, അഡ്വ. ജയകുമാര്‍ , കരുണാകരന്‍, സുരേഷ് മേലേപ്പുറത്ത്, രവീന്ദ്രന്‍ , ഹരിദേവ് എന്നിവര്‍ നേതൃത്വം നല്‍കി.