ഏഷ്യാനെറ്റ് ഓഫിസിനു നേരെ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളി: സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )

ഏഷ്യാനെറ്റ് ഓഫിസിനു നേരെ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളി: സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )

കൊച്ചി: ഏഷ്യാനെറ്റ് ചാനല്‍ റീജിയണല്‍ ഓഫിസിനുനേരെ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, തങ്ങളെ വിമര്‍ശിക്കുന്നവരെ അക്രമിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് നാസി വ്യാമോഹമാണെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ) ദേശീയ വക്താവ് മനോജ് ടി.സാരംഗ് അഭിപ്രായപെട്ടു. ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് നീചമായ ആക്രമണം നടത്തിയത് എന്നത് രാജ്യത്തെ വിദ്യാര്‍ഥി സാമൂഹത്തിനാകെ അപമാനകരമാണ്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫ്‌സ് അക്രമിച്ചു തകര്‍ത്തതും എസ്.എഫ്.ഐയായിരുന്നു. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ എസ്.എഫ്.ഐ ദേശീയ നേതൃത്വവും മറ്റു പുരോഗമന വിദ്യാര്‍ഥി സംഘടനകളും തയാറാകണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *