ഇന്ത്യയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്

ഇന്ത്യയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയില്‍ ശുഭാപ്തി വിശ്വാസം തോന്നുന്നുവെന്ന് ഗേറ്റ്‌സ് നോട്ട്‌സ് ബ്ലോഗില്‍ ബില്‍ഗേറ്റ്‌സ്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ആരോഗ്യം,വികസനം,കാലാവസ്ഥ എന്നീ മേഖലകളില്‍ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയില്‍ അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.

ആരോഗ്യ മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങള്‍,കാലാവസ്ഥാ വ്യതിയാനം,ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദവി തുടങ്ങിയ വിഷയങ്ങളില്‍ ഗേറ്റ്‌സ് മോദിയുമായി ചര്‍ച്ച നടത്തി.കോവിഡ് കാലത്ത് ഇന്ത്യ ഡിജിറ്റല്‍ പേയ്‌മെന്റിലേയ്ക്ക് മാറിയതിനെ ഗേറ്റ്‌സ് ബ്ലോഗില്‍ അദ്ദേഹം അഭിനന്ദിച്ചു.

നൂതനമായ ആശയങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഉണ്ടാകുന്നത് എന്താണെന്ന് ഇന്ത്യ കാണിച്ചുതരുന്നുവെന്നും ഈ പുരോഗതി തുടരുമെന്നും തങ്ങളുടെ പുതിയ ആശയങ്ങള്‍ ലോകവുമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബില്‍ ഗേറ്റ്‌സ് കുറിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *