കോഴിക്കോട്: ദിനതന്തി മലബാര്‍ മേഖലാ ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ആര്.ശ്രീനിവാസന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് അനുശോചിച്ചു. പ്രസിഡന്റ് എം.ഫിറോസ്ഖാന് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ടി.മുംതാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. കെ മൊയ്തു, ദീപക് ധര്‍മ്മടം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം ഇ.പി മുഹമ്മദ്, എ.പി അബൂബക്കര്‍, ടി.ഷിനോദ് കുമാര്‍, കെ.എ സൈഫുദ്ദീന് സംസാരിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ പി.വി നജീബ് നന്ദിയും പറഞ്ഞു.