സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമിക്ക് നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് കബ്ബ് അവാര്‍ഡ്

സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമിക്ക് നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് കബ്ബ് അവാര്‍ഡ്

മാഹി: നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് കബ്ബ് അവാര്‍ഡ് സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ക്ലബ്ബ് സ്വന്തമാക്കി. യുവജന കായിക ക്ഷേമ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് അവാര്‍ഡ്. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, സാമൂഹികാവബോധം സൃഷ്ടിക്കല്‍, കലാ-കായിക-സാഹസിക പരിപാടികളുടെ സംഘാടനം, കൊവിഡ്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴവെള്ളസംഭരണം, ഫിറ്റ് ഇന്ത്യാ ക്യാമ്പയില്‍ തുടങ്ങിയ മേഖലകളില്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ വികസന കമ്മീഷണര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നിശ്ചയിച്ചത്.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ജില്ലാതല അവാര്‍ഡ്. അവാര്‍ഡ് ഈസ്റ്റ് പള്ളൂര്‍ രാജീവ് ഗാന്ധി ഐ.ടി.ഐയില്‍ നടന്ന ജില്ലാതല യുവജന പാര്‍ലമെന്റ് പരിപാടിയില്‍ മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് അക്കാദമി ഭാരവാഹികള്‍ക്ക് സമ്മാനിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.രമ്യ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, ഹംസ്സക്കുട്ടി, കെ. മനോജ് കുമാര്‍ സംസാരിച്ചു. സുധാകരന്‍ മാസ്റ്റര്‍ ഫുട്ബാള്‍ അക്കാദമിക്ക് വേണ്ടി അഡ്വ ടി.അശോക് കുമാര്‍, ജോസ് ബാസില്‍ ഡിക്രൂസ് എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രിന്‍സിപ്പാള്‍ പി.ടി.കെ അനൂപ് സ്വാഗതവും സാവിത്രി നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *