മാഹി: മാഹി ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍നിന്നും 35 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച ഡോ.ടി.കാമിനി, 39 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച നഴ്സിങ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് എന്‍.ഗിരിജ, 27 വര്‍ഷത്തെ റെക്കോര്‍ഡ് കീപ്പര്‍ സേവനത്തിനു ശേഷം വിരമിച്ച പുഷ്പരാജന്‍ കെ.പി തുടങ്ങിയവര്‍ക്ക് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.വി പവിത്രന്റെ അധ്യക്ഷതയിലുള്ള യോഗത്തില്‍ വച്ച് ഉപഹാരങ്ങളോടെ യാത്രയയപ്പ് നല്കി. അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ. സൈബുന്നീസ ബീഗം, കെ.എം. പവിത്രന്, എന്‍ മോഹനന്, ബി. ശോഭന , എന്‍.ഗിരിജ, ഡോ ടി.കാമിനി, പുഷ്പരാജന്‍ കെ.പി, വിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.