തലശ്ശേരി: കേരള ലളിതകലാ അക്കാദമിയുടെ ദേശാന്തര സാംസ്കാരിക വിനിമയ പരിപാടിയുടെ ആദ്യഘട്ടം അക്കാദമി വൈസ് ചെയര്മാന് എബി എന്‍. ജോസഫ് നയിക്കും. കേരളത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒന്‍പതു കലാകൃത്തുക്കളാണ് സംഘത്തില്‍ ഉണ്ടാവുക. ബംഗ്ലാദേശിലെ പ്രമുഖരായ പത്തു കലാകൃത്തുക്കള്‍ കൂടി ഉള്‍പ്പെടുന്ന ചിത്രരചനാ ക്യാമ്പ്, വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയുള്ള പര്യടനം, കലാസാംസ്കാരിക വിഷയങ്ങളില്‍ സംവാദങ്ങള്‍, പ്രസന്റേഷന് എന്നിവയുള്‍പ്പെടുന്ന വിവിധ പരിപാടികളോടെ നാല് മുതല്‍ 13 വരെയുള്ള പത്തുദിവസമാണ് ബംഗ്ലാദേശില്‍ ഉണ്ടാവുക. അഖില്‍ മോഹന്‍, ബിനോയ് വര്‍ഗീസ്, എം.സി ധന്യ, കെ.ടി മത്തായി, രാഹുല്‍ ബാലകൃഷ്ണന്, ഷിബി ബാലകൃഷ്ണന്, സ്മിത എം.ബാബു, സുധയദാസ്, തോലില്‍ സുരേഷ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടാവുക.