ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍  ഹര്‍ഷിതക്ക് നീതി ലഭ്യമാക്കണം: അഡ്വ.കെ. പ്രവീണ്‍കുമാര്‍

ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിതക്ക് നീതി ലഭ്യമാക്കണം: അഡ്വ.കെ. പ്രവീണ്‍കുമാര്‍

മെഡിക്കല്‍ കോളേജ്: കേരളത്തിലെ ആരോഗ്യ രംഗത്തെ വീഴ്ചയുടെ ഇരയായ ഹര്‍ഷിതക്ക് നിതി ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങി ബുദ്ധിമുട്ടിയ പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിത കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്ര കവാടത്തില്‍ തുടര്‍ച്ചയായി നാലാം ദിവസം നടത്തുന്ന നിരാഹാര സമരപന്തല്‍ സന്ദര്‍ശിച്ച്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി പുറത്ത് വിടാത്ത അന്വേഷണ റിപ്പോര്‍ട്ട് നിരാഹാര സമരത്തിന് പിന്തുണയേറുന്നുണ്ടെന്ന് മനസിലാക്കി പെട്ടെന്ന് പുറത്ത്‌വിട്ട് കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നാല് ദിവസമായി നിരാഹാര സമരം നടത്തിയിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരും അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചില്ലെന്ന് ഹര്‍ഷിത പ്രവീണ്‍ കുമാറിനോട് പറഞ്ഞു.

ഹര്‍ഷിതയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന പ്രവീണ്‍കുമാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇളനീര്‍ കുടിച്ച് സമരം അവസാനിപ്പിച്ച് സത്യഗ്രഹ സമരം ആരംഭിച്ചു. ഹര്‍ഷിതക്ക് നിയമസഹായമുള്‍പ്പടെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ എല്ലാ പിന്തുണയും അഡ്വ.കെ. പ്രവീണ്‍കുമാര്‍ വാഗ്ദാനം ചെയ്തു. ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് വിശ്വന്‍ പുതുശ്ശേരി സ്വാഗതം പറഞ്ഞു, കെ. സി. പ്രവീണ്‍, ശ്രീയേഷ് ചെലവൂര്‍, പി.ടി സന്തോഷ് കുമാര്‍, കെ.പി സക്കീര്‍, ടി.സുള്‍ഫീക്കര്‍ ഹുള്ള , മഹറൂഫ് മണക്കടവ്, കെ.പി ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യഗ്രഹ സമരം തുടരുന്നതിനായി ദിനേശ് പെരുമണ്ണയെ ചെയര്‍മാനായും, മുസ്തഫ പാലാഴി കണ്‍വീനറായും സമരസമിതി രൂപീകരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *