നാദാപുരം: തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാതല പരിശീലനത്തില്‍ ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുവാനും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടി തൊഴിലുറപ്പ് പദ്ധതി മാറ്റുമാരുടെ യോഗം സംഘടിപ്പിച്ചു. നീര്‍ത്തട വികസന പദ്ധതി, ലേബര്‍ ബഡ്ജറ്റ്, അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലെ പുതിയ ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിവയില്‍ ക്ലാസ് നല്കി. മേറ്റ് സംഗമം പഞ്ചായത്ത് പ്രസിഡന്റ്് വി.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൂണേരി ബി.ഡി.ഒ ടി.ആര് ദേവികരാജ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ജോയിന്റ് ബി.ഡി.ഒ ജി. സ്വപ്ന, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിന് എ.ഇ, നവനീത് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.