‘ദര്‍ശന ഫുട്‌ബോള്‍ മാമാങ്കം-2023’ 19ന്

‘ദര്‍ശന ഫുട്‌ബോള്‍ മാമാങ്കം-2023’ 19ന്

ഷാര്‍ജ: യു.എ.ഇ ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 19ന് ‘ദര്‍ശന ഫുട്‌ബോള്‍ മാമാങ്കം-2023’ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുവാന്‍ ആക്ടിങ് പ്രസിഡന്റ് വലിയകത്ത് ഷറഫുദ്ദീന്‍ കേച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ വിന്നേഴ്‌സ് ക്ലബ് അജ്മാന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10ന് മുമ്പായി 0502827933, 0562196577, 0569365369 ബന്ധപ്പെടണം. രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.പി.ഇബ്രാഹിം, സാബു തോമസ്, വീണ ഉല്ല്യാസ്, ഷിജി അന്ന ജോസഫ്, ജെന്നി പോള്‍, ഖുറേഷി ആലപ്പുഴ, ടി.പി.അശറഫ് ,സാബു തോമസ്, ഫൈസല്‍ കെ.വി, ശ്രീകുമാര്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ദര്‍ശന ജനറല്‍ സെക്രട്ടറി അഖില്‍ദാസ് ഗുരുവായൂര്‍ സ്വാഗതവും സെക്രട്ടറി ഷംസീര്‍ നാദാപുരം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *