ത്രിപുര ബിജെപിക്ക് ഒപ്പം, തുടര്‍ ഭരണം ഉറപ്പിച്ചു

ത്രിപുര ബിജെപിക്ക് ഒപ്പം, തുടര്‍ ഭരണം ഉറപ്പിച്ചു

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ബിജെപി അധികാരത്തിലേക്ക്. അധികാരത്തില്‍ തിരിച്ചെത്താന്‍ ഐപിഎഫ്ടി എന്ന എന്‍ഡിഎ സഖ്യകക്ഷിയുടെ കോട്ടകള്‍ കീഴടക്കി തിപ്ര മോത പാര്‍ടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേറെ സീറ്റില്‍ മുന്നേറുന്നുണ്ട്. സിപിഎമ്മിനും തിപ്ര മോത പാര്‍ട്ടിക്കും 11 സീറ്റുകളില്‍ വീതമാണ് മുന്നേറ്റം. കോണ്‍ഗ്രസ് നാലിടത്ത് മുന്നിലാണ്.

തിപ്ര മോത പാര്‍ട്ടി 40 ഓളം സീറ്റില്‍ മത്സരിച്ചിരുന്നു. 11 ഇടത്ത് മുന്നിലെത്താനായി. ബിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷം ബിജെപി ഉറപ്പിച്ചതോടെ പ്രത്യുദിന്റെ പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നേക്കും.

സംസ്ഥാനത്ത് തിരിച്ചുവരവിനായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുന്‍പ് 60 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ഒഴിച്ചിട്ടു. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. നാല് സീറ്റില്‍ മുന്നേറാനായി.

Share

Leave a Reply

Your email address will not be published. Required fields are marked *