തലശ്ശേരി: ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം ക്വിസ് മാസ്റ്റര്‍ രഘുനാഥ് മൊറാഴക്ക് നൂറാമത്തെ വേദി. നൂറാം വേദിയും വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ ആദ്യ ഇനമാണ് ക്വിസ്. കലോത്സവ ചരിത്രത്തിലെ ഏറ്റവും പങ്കാളിത്തം ഉറപ്പിക്കാന്‍ ഇത്തവണത്തെ ക്വിസ് മത്സര വേദിക്കായി. 65 കോളേജുകളില്‍ നിന്നായി 130 മത്സരാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. പത്തുവര്‍ഷത്തോളമായി വിവിധ ജില്ലകളില്‍ വിവിധങ്ങളായ വേദിയില്‍ ലൈവ് ക്വിസ് നടത്തി വരികയാണ് രഘുനാഥ് മൊറാഴ. മലയാളം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും മലയാളം, ഹിന്ദി, സോഷ്യല്‍ എന്നിവയില്‍ ബിഎഡും പൂര്‍ത്തീകരിച്ചു. ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായും തളിപ്പറമ്പ് യു.പി സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തന മേഖലകളില്‍ സജീവമാണ് അദ്ദേഹം. ആരോഗ്യം കാലിക്കറ്റ് സര്‍വകലാശാല ക്വിസ് മാസ്റ്ററായും കഴിവ് തെളിയിച്ചിട്ടുണ്ട്.