കോട്ടയ്ക്കല്‍: കേട്ടയ്ക്കല്‍ ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിന് 18 മുതല്‍ തുടക്കം. 24 വരെ ഉത്സവം നീണ്ടു നില്‍ക്കും. 18ന് രാവിലെ 7.30ന് എഴുന്നള്ളിപ്പോടെ ഉത്സവ ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. ഉച്ചയ്ക്ക് 2.30ന് പല്ലാവൂര്‍ ശ്രീധരന്‍മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിക്കും. 6.45ന് പുത്തൂര്‍ ഹരിദാസ് ഡോഗ്ര, വിദ്വാന്‍ മധുര്‍ കുശ്ര എന്നിവരുടെ ഡബിള്‍ സാക്‌സഫോണ്‍ കച്ചേരി അരങ്ങേറും. രാത്രി 10 ന് മാര്‍ഗി രഹിത, ശോഭിത എന്നിവര്‍ തായമ്പക കൊട്ടുന്നതായിരിക്കും.
നാദസ്വരം, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, പാഠകം എന്നിവ ഉത്സവ ദിവസങ്ങളിലുണ്ടാകും. 19ന് വൈകീട്ട് 6.45ന് വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടവും രാത്രി ഒന്‍പതിന് രാമന്‍കുട്ടി മാരാരുടെ തായമ്പകയും 10.30ന് രുഗ്മാംഗദചരിതം, സുഭദ്രാഹരണം, കിരാതം കഥകളികള്‍ എന്നിവയുണ്ടാകും. തുടര്‍ ദിവസങ്ങളില്‍ മഞ്ചേരി ഹരിദാസ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കല്ലേകുളങ്ങര അച്യുതന്‍കുട്ടി മാരാര്‍, തൃപ്രങ്ങോട് പരമേശ്വരമാരാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ തായമ്പകയുണ്ടാകും. വിഘ്‌നേഷ് ഈശ്വര്‍, കെ.ഭരത് സുന്ദര്‍, പണ്ഡിറ്റ് ജയതീര്‍ഥ് മേവുണ്ടി, മല്ലാടി സഹോദരന്മാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി സംഗീതക്കച്ചേരി അവതരിപ്പിക്കും. 23 വരെ രാത്രി കഥകളിയുണ്ടാകും. 25 മുതല്‍ 30 വരെ അനുബന്ധപരിപാടികളും നടക്കും.