ന്യൂഡല്‍ഹി :പാര്‍ലമെന്റ് നിയമം പാസാക്കുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനരീതി മാറ്റി സുപ്രീംകോടതി. മൂന്നംഗ സമിതി പേരുകള്‍ ശുപാര്‍ശ ചെയ്യണം. മൂന്നംഗ സമിതിയില്‍ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടും. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ രാഷ്ട്രപതിക്ക് കൈമാറണം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി.ഈ രീതി പാര്‍ലമെന്റ് നിയമം പാസാക്കുന്നതുവരെ തുടരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് കമീഷണര്‍മാരേയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറേയും നിയമിക്കാന്‍ കൊളീജയം പോലുള്ള സംവിധാനം വേണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.