കര്‍ണാടകയില്‍ പരീക്ഷക്ക് ഹിജാബ് ധരിക്കാന്‍ അനുമതി തേടി വിദ്യാര്‍ഥികള്‍; പരാതി പരിഗണിക്കരുതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്‌

കര്‍ണാടകയില്‍ പരീക്ഷക്ക് ഹിജാബ് ധരിക്കാന്‍ അനുമതി തേടി വിദ്യാര്‍ഥികള്‍; പരാതി പരിഗണിക്കരുതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്‌

ബെംഗളൂരു: കര്‍ണാടകയില്‍ പരീക്ഷാഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി പെണ്‍കുട്ടികള്‍.മാര്‍ച്ച് ഒമ്പതിന് പിയു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്.കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് വിദ്യാര്‍ത്ഥിനികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അപേക്ഷകള്‍ പരിഗണിക്കരുതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉഡുപ്പി, ചിക്കബല്ലാപ്പൂര്‍, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍ ജില്ലകളിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പരീക്ഷാ വേളയില്‍ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച് ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിയും പരീക്ഷ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായ ആചാരമല്ലെന്ന് ഭാഗമല്ലെന്ന് വിധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂണിഫോം ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് 2022 ഫെബ്രുവരി അഞ്ചിന് കോടതി ശരിവച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയെങ്കിലും ഹൈക്കോടതി വിധി റദ്ദാക്കിയില്ല. തല്‍സ്ഥിതി തുടരാന്‍ ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാവരും സ്ഥാപനങ്ങള്‍ തീരുമാനിക്കുന്ന യൂണിഫോം നയത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ വിട്ടുനിന്നു എന്നതിന്റെ കണക്കുകള്‍ വകുപ്പ് ശേഖരിച്ചിട്ടില്ലെന്നും പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ജാതി-മത അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ആരും പരീക്ഷ ഉപേക്ഷിച്ചതായി വിവരമില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *