കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ അരങ്ങ് കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് നഗരവും കടലും കാണാന്‍ അവസരം ഒരുക്കി. റോട്ടറി സൈബര്‍ സിറ്റി പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്ക് ബീച്ചില്‍ സ്വീകരണം നല്‍കി. ലൗ ഷോര്‍ വിദ്യാലയത്തിലെ 35 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കാണ് വിനോദയാത്ര ഒരുക്കിയത്. വൈത്തിരി ,പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ജോലി ചെയ്ത് വരുന്ന കുടംബങ്ങളിലുള്ള കുട്ടികളാണ് ലൗ ഷോറില്‍ പഠിക്കുന്നത്. ആറ് വയസ് മുതല്‍ 48 വയസ് വരെയുള്ള ഭിന്നശേഷിക്കാരാ വിദ്യാര്‍ഥികളാണ് യാത്രയില്‍ പങ്കെടുത്തത്. രാവിലെ ഏഴിന് യാത്ര പുറപ്പെട്ട സംഘം പ്ലാനറ്റോറിയവും കാപ്പാട് ബീച്ചും ,കോഴിക്കോട് ബീച്ചും മതിയോളം കണ്ടാസ്വദിച്ച് വൈകീട്ടോടെ യാത്ര തിരിച്ചു.
വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും അധ്യാപകരും അരങ്ങ് കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും അനുഗമിച്ചു. അവശ കലാകാരന്‍മാരേയും ഭിന്നശേഷി വിദ്യാര്‍ഥികളേയും കാന്‍സര്‍ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിന്റെ നേതൃത്വത്തിന്‍ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിനോദയാത്ര സംഘടിപ്പിച്ചത്. വസ്ത്രങ്ങള്‍, ഭക്ഷണ കിറ്റുകള്‍, ധനസഹായം എന്നിവ മൈജി ചെയര്‍മാന്‍ എ.കെ ഷാജി വിതരണം ചെയ്തു. ബീച്ചില്‍ നല്‍കിയ സ്വീകരണത്തില്‍ റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു.മൈജി ചെയര്‍മാന്‍ എ.കെ.ഷാജി, റോട്ടറി ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍ , അസിസ്റ്റന്റ് ഗവര്‍ണര്‍ എം.എം ഷാജി, പ്രസിഡന്റ് ഇലക്ട് സി.എസ് സവീഷ് കെ.വി പ്രസംഗിച്ചു. പാസ്റ്റ് പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി സ്വാഗതവും കെ സ്മിത നന്ദിയും പറഞ്ഞു. അരങ്ങ് കലാസാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ.കെ.അലി കിഴക്കോത്ത്, കണ്‍വീനര്‍ അഷ്‌റഫ് വാവാട് , ട്രഷറര്‍ ടി.പി. അബ്ദുല്‍ മജീദ്, എ.കെ.അഷ്‌റഫ് തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി.