കോഴിക്കോട്: ബേപ്പൂരിനെ ലോകശ്രദ്ധയിലെത്തിച്ച ഉരു നിര്‍മാണത്തിന്റെ ആദ്യാവസാനം വിശദമായി ആവിഷ്‌കരിക്കുന്ന ദൃശ്യപശ്ചാത്തലത്തില്‍ ഒരുക്കിയ ‘ഉരു’ മൂന്ന് മുതല്‍ കേരളത്തില്‍ വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തെും. മാധ്യമ പ്രവനര്‍ത്തകനും എഴുത്തുകാരനനുമായ ഇ.എഫ് അഷ്‌റഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാമുക്കോയ കേന്ദ്ര കഥാപാത്രമായി ശ്രീധരന്‍ ആശാരിയെ അവതരിപ്പിക്കുമ്പോള്‍ മനോജ്.കെ.യു, മഞ്ജു പത്രോസ്, അജയ് കല്ലായി, ആല്‍ബര്‍ട്ട് അലക്‌സ്, അര്‍ജുന്‍, മെഹ്‌സിന്‍, ശിവാനി, അനില്‍ ബേബി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഹരി.ജി നായരാണ്. മാമുക്കോയയുടെ 40 പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ച ഉരുവിലെ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കമല്‍ പ്രശാന്താണ്. പ്രഭാവര്‍മ രചനയും ദീപു കൈതപ്രം പശ്ചാത്തല സംഗീതവും നാടന്‍പാട്ട് രചന ഗായകന്‍ ഗിരീഷ് ആമ്പ്രയും നിര്‍വഹിച്ചിരിക്കുന്നു. ഷൈജു ദേവദാസാണ് അസോസിയേറ്റ് എഡിറ്റര്‍. 72 ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്. ശ്രീകുമാര്‍ പെരുമ്പടവം ആണ് ഡി.ഒ.പി.